Call Us
0495 2729500
E-mail Us
info@peoplesfoundation.org

Who we are

സമൂഹത്തില്‍ ക്രിയാത്മക മാറ്റങ്ങള്‍ ലക്ഷ്യമാക്കി പ്രവര്‍ത്തനമാരംഭിച്ച സാമൂഹ്യ സേവന സംരംഭമാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍. ദൈവപ്രീതിയും മാനവിക മൂല്യങ്ങളും മുന്‍നിര്‍ത്തി സാമൂഹിക പുരോഗതിയില്‍ ഫലപ്രദമായ പങ്കാളിത്തം വഹിക്കുക എന്നതാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍റെ ദൌത്യം.വ്യക്തി - സമൂഹിക പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും താല്‍ക്കാലിക പരിഹാരമല്ല ആവശ്യം.സുസ്ഥിര പുരോഗതി ലക്ഷ്യമാക്കി കഴിവുകളേയും അവസരങ്ങളെയും ഉപയോഗപ്പെടുത്തുന്നതിനു വ്യക്തികളെയും സമൂഹത്തെയും സജ്ജമാക്കുകയാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍റെ ലക്‌ഷ്യം. സമൂഹത്തില്‍ വ്യത്യസ്ഥ മേഖലകളില്‍ പിന്നാക്കമായ വ്യക്തികള്‍ക്കും വിഭാഗങ്ങള്‍ക്കും സുസ്ഥിര പരിവര്‍ത്തനത്തിനും മാറ്റത്തിനും സഹാകരമാകുന്ന രീതിയില്‍ വിഭവങ്ങള്‍ലഭ്യമാവണം. രാഷ്ട്ര പുരോഗതിയില്‍ മുഴുവന്‍ ജനവിഭാഗങ്ങളുടെയും കഴിവുകള്‍ പരമാവധി ലഭ്യമാക്കുന്നതിനുള്ള അവസരം പീപ്പിള്‍സ് ഫൌണ്ടേഷന്‍ ഒരുക്കും.വ്യക്തികളുടെ സാമൂഹ്യ ആത്മീയ സാംസ്കാരിക പുരോഗതിയെ ത്വരിതപ്പെടുത്തുന്ന പ്രവര്‍ത്തന രീതിയാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍ ആവിഷ്കരിക്കുക. കേരളത്തിലെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശ നിര്‍ണയിച്ച് കൂടുതല്‍ ഫലപ്രദമായ രീതിയില്‍ നിര്‍വഹിക്കുന്നതിന് പീപ്പിള്‍സ് ഫൌണ്ടേഷന്‍ പരിശ്രമിക്കും.

Mission

മെച്ചപ്പെട്ട സാങ്കേതിക വിദ്യ , ലക്ഷ്യ കേന്ദ്രീകൃതമായ നടത്തിപ്പ്, സൌഹൃദപരമായ സമീപനം ഇവ വഴി ആവശ്യം കണ്ടറിഞ്ഞുള്ള, ശരിയായ റിസര്‍ച്ച് അടിസ്ഥാനമാക്കിയുള്ള, കൃത്യമായ റിസള്‍ട്ട് ലക്ഷ്യമാക്കിയ , പ്രോഗ്രാമുകള്‍ ആവിഷ്കരികച്ചു കൊണ്ടുള്ള, പ്രൊഫഷനല്‍ സാമൂഹ്യ സേവന പ്രവൃത്തങ്ങളെ പ്രോത്സാഹിപ്പിക്കുക, ഒപ്പം സോഷ്യല്‍ വര്‍ക്കിംഗ്‌ സംഘടനകളും കൂട്ടങ്ങളുമായുള്ള പങ്കാളിത്തംവും സഹവര്‍ത്തിത്വവും ധാര്‍മ്മികാവബോധമുള്ള ഒരു സമൂഹത്തെ ചലനാത്മകമാക്കി മാറ്റുന്നു.

 

Vision

വ്യക്തിയുടെയും സമൂഹത്തിന്റെയും ഉയര്‍ന്ന ജീവിത നിലവാരത്തിനായി,

വികസന-കേന്ദ്രീകൃതമായ സാമൂഹ്യ-സേവന നയം, വിഭവങ്ങളുടെ ക്രമവല്‍ക്കരണം, ക്രിയാത്മകമായ പ്രവൃത്തന മുറകള്‍, തുടര്‍ച്ചയില്‍ അധിഷ്ടിതമായ പദ്ധതികള്‍- ഇവയ്യെല്ലാം ഉള്‍പ്പെട്ട സമൂഹ ഉന്നമനത്തിനായുള്ള പരിപാടികളുടെ ക്രമീകരണം