Virtual Incubation for Young Entrepreneurs (PESS) 2025-26

Last Date
2025-11-25

യുവതി യുവാക്കൾക്ക് വിർച്ച്വൽ ബിസിനസ് ഇൻക്യുബേഷനിലൂടെ സംരംഭകത്വ അവസരം

📌പീപ്പിൾസ് ഫൗണ്ടേഷന് കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പീപ്പിൾസ് സെൻറർ ഫോർ ഇൻക്യുബേഷനും ബൈത്തുസ്സക്കാത്ത് കേരളയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സംരംഭകത്വ സഹായ പദ്ധതിയായ പീപ്പിൾസ് എന്റർപ്രണർഷിപ്പ് സപ്പോർട്ട് സ്കീമും സംയോജിപ്പിച്ച് കഴിവും ശേഷിയുമുള്ള യുവതി -യുവാക്കൾക്കും കൂടാതെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും വിർച്ച്വൽ ഇൻക്യുബേഷനിലൂടെ സംരംഭകത്വ അവസരം ഒരുക്കുന്നു

▶️സംരംഭകത്വ ആശയങ്ങളും ശേഷിയും ഉള്ളവർക്ക് സംരംഭങ്ങൾ വിജയകരമായി നടത്തുന്നതിന് ആവശ്യമായ വിവിധ മാർഗനിർദേശങ്ങളും സാങ്കേതികമായ പിന്തുണയും പീർ ഗ്രൂപ്പ് റിവ്യൂവിലൂടെ ഉറപ്പുവരുത്തുന്നതാണ് വിർച്ച്വൽ ഇൻക്യുബേഷൻ പദ്ധതി.

⏩തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറുമാസം മുതൽ രണ്ടുവർഷം വരെയുള്ള കാലയളവിനിടയ്ക്ക് ധാരാളം സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നു എന്നത് പദ്ധതിയുടെ സവിശേഷതയാണ്

⏭️മികച്ച സംരംഭകത്വ ശേഷിയും ആശയങ്ങളുമുള്ള യുവാക്കൾക്കും യുവതികൾക്കും പ്രത്യേക പരിഗണന (പ്രായ പരിധി- 40 വയസ്സ്)

⬆️വളർച്ച സാധ്യതയുള്ള ഉത്പാദന-സേവന മേഖലകളിലുള്ള സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്കാണ് ഈ പദ്ധതിയിലൂടെ സഹായം ലഭിക്കുക.

📝തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താഴെ കാണുന്ന സേവനങ്ങൾ ലഭ്യമാണ്

1. ബിസിനസ് ഓറിയന്റേഷൻ ക്ലിനിക് 📚
2. ബിസിനസ് കൺസൾട്ടൻസി സേവനം🧑‍💼
3. മെൻ്ററിംഗ് ആൻഡ് ഹാൻഡ്‌ഹോൾഡിംഗ് സേവനം🤝
4. സാങ്കേതിക പരിശീലനങ്ങൾക്കാവശ്യമായ ഫെസിലിറ്റേഷൻ 👨‍🔬
5. വിദഗ്ദ്ധ സ്ഥാപനങ്ങളുടെ സഹകരണം ലഭ്യമാക്കൽ🏢
6. ട്രയൽ പ്രൊഡക്ഷൻ / ഉത്പാദനം നടത്തുന്നത്തിനാവശ്യമായ ഫാക്ടറി സൗകര്യം⚙️( ഫുഡ് പ്രോസസിങ് സംരംഭങ്ങൾക്കു മാത്രം )
7. ബിസിനസ് രംഗത്തെ പ്രമുഖരുമായി സംവധിക്കാനുള്ള അവസരം🗣️
8. മാർക്കറ്റിങ്ങ് അടക്കമുള്ള വിഷയങ്ങളിൽ പരിശീലനവും ഗൈഡൻസും📈
9. പീപ്പിൾസ് എന്റർപ്രണർഷിപ്പ് സപ്പോർട്ട് സ്കീം – PESS 💰 ( സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മാത്രം)
10. ഇൻവെസ്റ്റ്മെന്റ് പിച്ചിംഗ് ഡെക്ക് അസിസ്റ്റൻസ്.💸

🗓️ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 25

🔗താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ വിവരങ്ങൾ പൂരിപ്പിക്കുക:
https://forms.gle/A2GLXyH61W6MfqdY8

🔀പ്രാഥമിക ഘട്ടത്തിന് ശേഷമുള്ള സേവനങ്ങൾക്ക് മിതമായ ഫീസ് നിരക്ക് (PESS ഗുണപോക്താക്കൾക്ക് പൂർണമായും സൗജന്യം)