വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഭക്ഷണ കിറ്റ് വിതരണം ചെയ്തു

കോട്ടയം: പീപ്പിൾസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കോട്ടയം ഏരിയയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഭക്ഷണ കിറ്റ് വിതരണം ചെയ്തു. കുമ്മനം ഹെവൻസ് ഖുർആനിക് പ്രീ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെസി നൈനാൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡണ്ട് അഫ്സൽ കെ. അദ്ധ്യക്ഷത വഹിച്ചു. ജ.ഇ. പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് E A ബഷീർ ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് PA. അബ്ദുൽ കരീം, മസ്ജിദുദ്ദഅ് വാ ഇമാം മൗലവി സ്വാലിഹ് അസ്ഹരി, കുമ്മനം ഇസ്‌ലാമിക് സെന്റർ ട്രസ്റ്റ് ചെയർമാൻ PK സഫറുല്ല എന്നിവർ സംസാരിച്ചു

Leave a Comment