കൗണ്‍സിലിംഗ് സെന്‍റര്‍

മാറിയ സാമൂഹ്യാന്തരീക്ഷത്തില്‍ ജീവിതത്തിന്റെ പല വളവുകളിലും തിരിവുകളിലും വച്ചു മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ആളുകള്‍ അധികരിച്ചു വരുന്നു. ബന്ധങ്ങളിലെ വിള്ളലുകള്‍, തിരക്കുകള്‍, ജോലിയിലെയും ബിസിനസ്സിലെയും വീഴ്ചകള്‍,രോഗങ്ങള്‍, അപകടങ്ങള്‍ ഇതൊക്കെ പല രീതിയില്‍ മനുഷ്യ മനസ്സുകളെ താളം തെറ്റലുകളിലേക്ക് പറഞ്ഞയക്കുന്നു. ഇത്തരമൊരു അവസ്ഥയില്‍ ഒരു കൌണ്‍സിലിംഗ് സെന്‍റര്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു. മനുഷ്യ നന്മക്കായി മറ്റൊരു പദ്ധതി കൂടി. നിങ്ങള്‍ക്കും ഈ ഉദ്യമത്തില്‍ പങ്കാളിയാവാം.