ഡി അഡിക്ഷന്‍ ഹോസ്പിറ്റല്‍

ലഹരിക്കെതിരെ ഉള്ള പുതിയ ചുവടുവയ്പാണ് ഇത്. ലഹരിയുടെ നീരാളിപ്പിടുത്തം സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഒരുപോലെ നീണ്ടു വരുന്ന കാലഘട്ടമാണ് ഇത്. സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ ലഹരിയുടെ ഇരുട്ട് ജനങ്ങളില്‍ പടരുന്നു. ഇത്തരത്തിലൊരു ഡി അഡിക്ഷന്‍ ഹോസ്പിറ്റലിന്റെ ആവശ്യകത നാം തിരിച്ചറിയേണ്ടതുണ്ട്.പലതരം ലഹരിക്ക് അടിപ്പെട്ടു ജീവിതത്തിന്റെ പടുകുഴിയില്‍ വീണു പോയവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒരുപോലെ താങ്ങാവുന്ന ഒരു ഡി അഡിക്ഷന്‍ ഹോസ്പിറ്റല്‍. സമൂഹത്തിന്റെ ഉന്നതിക്കായുള്ള ഈ പദ്ധതിയിലേക്ക് നിങ്ങള്‍ക്കും സംഭാവന ചെയ്യാം.