പെയിന്‍ & പാലിയേറ്റീവ്

മാരക രോഗങ്ങള്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. വിധി എപ്പോഴാണ് പരീക്ഷണങ്ങളുമായി ജീവിത വഴിയില്‍ നമുക്ക് മുന്‍പിലേക്ക് ചാടി വീഴുകയെന്ന് ആര്‍ക്കുമറിയില്ല. രോഗങ്ങള്‍ രോഗിയെയും കുടുംബത്തെയും കാര്‍ന്നു തിന്നും. മാനസികമായും സാമ്പത്തികമായും. പലപ്പോഴും പല കുടുംബങ്ങളും പ്രതിബന്ധങ്ങളെ അതിജീവിക്കാന്‍ കഴിയാതെ തളര്‍ന്നു വീണു പോകാറുണ്ട്. ഒരു കൈത്താങ്ങിനായി കൊതിക്കുമ്പോഴും നിസ്സഹായരായി നില്‍ക്കേണ്ടി വരും. ഇത്തരം ആളുകള്‍ക്കായാണ് പാലിയേറ്റീവ് പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ് മുന്‍കൈ എടുക്കുന്ന പദ്ധതികള്‍.