ഭവന പദ്ധതി

സ്വന്തമായി ഒരു വീട്. ഓരോ മനുഷ്യന്റെയും സ്വപ്നമാണ്. പകലിന്റെ വിയര്‍പ്പില്‍ നിന്നും കയറി വരുമ്പോള്‍ ആശ്വാസത്തോടെ നമുക്ക് നിവര്‍ന്നു ക്കിടക്കാം, നമ്മുടെ സ്വന്തം വീട്ടില്‍.. എന്നാല്‍ നിവര്‍ന്നു കിടന്നാല്‍ ആകാശം മാത്രം കാണാന്‍ ബാക്കിയുള്ള നിരാലംബരെപ്പറ്റി എന്നെങ്കിലും ചിന്തിക്കാറുണ്ടോ? എത്ര ഓടി നടന്നിട്ടും കഠിനാധ്വാനം ചെയ്തിട്ടും അടിസ്ഥാന ജീവിതാവശ്യമായ ഒരു വീട്, കയറിക്കിടക്കാന്‍ ഒരു മേല്‍ക്കൂര ഇല്ലാതെ കഷ്ടപ്പെടുന്ന ആളുകളെപ്പറ്റി ഓര്‍ക്കാം. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വിധി മേല്‍ക്കൂര തട്ടിത്തെറിപ്പിച്ച ആളുകള്‍ക്ക് വേണ്ടി ഒരു പദ്ധതി,കനിവിന്റെ മേല്‍ക്കൂര. 500 സ്ക്വയര്‍ഫീറ്റ് വീതമുള്ള വീടുകള്‍, 550000 രൂപയുടെ ഈ പദ്ധതിയില്‍ നിങ്ങള്‍ക്കും ഇതിന്റെ ഭാഗമാകാം.