മെഡിക്കല്‍ എയ്ഡ് സെന്റര്‍

രോഗങ്ങള്‍ സര്‍വ്വസാധാരണമായ കാലത്ത് ഹോസ്പിറ്റലുകള്‍ കൂണ് പോലെ മുളച്ചു പൊന്തുന്നുണ്ട് നമുക്ക് ചുറ്റും. മനുഷ്യന്റെ ശരീരത്തിലെ താളം തെറ്റലുകളും പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗമായി പല ആശുപത്രികളും മരുന്ന് കമ്പനികളും കാണുമ്പോള്‍ പാവപ്പെട്ടവന് ചികിത്സ എന്നത് അപ്രാപ്യമായി വരുന്നു. ഇത്തരം ഒരു അന്തരീക്ഷത്തില്‍ കുറഞ്ഞ ചിലവില്‍ ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുക എന്നാ ലക്ഷ്യത്തോടെ ആരഭിക്കുന്ന പദ്ധതിയാണ് ഇത്. മെഡിക്കല്‍ ലാബ്, നീതി മെഡിക്കല്‍ സ്റ്റോര്‍,കൌണ്‍സിലിംഗ് സെന്റര്‍ തുടങ്ങിയ സൌകര്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഈ പദ്ധതിയിലേക്ക് നിങ്ങള്‍ക്കും donate ചെയ്യാം.