വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്

സ്വപ്നം കാണുക എന്നത് സമ്പന്ന വര്‍ഗ്ഗത്തിന്റെ മാത്രം അവകാശമല്ല. അതിനാല്‍ തന്നെ സിവില്‍ സര്‍വീസ് എന്ന ലക്‌ഷ്യം മനസ്സില്‍ കൊണ്ട് നടക്കുന്ന സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള സ്കോളര്‍ഷിപ്‌ പദ്ധതിയാണ് ഇത്. 125000 രൂപയുടെ ഈ സ്കോളര്‍ഷിപ്‌ സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം ആഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകും. പലതരം മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായുള്ള സ്കോളര്‍ഷിപ്പുകളും ലഭ്യമാക്കും. മീഡിയ കോഴ്സുകള്‍, മാനേജ്‌മെന്റ് കോഴ്സുകള്‍ നിയമ പഠനം, ഇവ കൂടി ഉള്‍പ്പെട്ട പ്രൊഫഷനല്‍ കോഴ്സുകള്‍ക്കും നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ഈ പദ്ധതിയില്‍ നിങ്ങളുടെ പങ്കു നല്‍കി നാളെയുടെ വെളിച്ചത്തിന് തിരി കൊളുത്താം.