കമ്മ്യൂണിറ്റി എംപവര്‍മെന്റ് പ്രൊജക്ട്‌

കേരളത്തിന്റെ പൊതുവായ സാഹചര്യം വിലയിരുത്തുമ്പോള്‍ വലിയ പ്രശ്‌നങ്ങള്‍ അനുഭവിക്കാതെ, ദാരിദ്രവും പട്ടിണിയുമില്ലത്ത സംസ്ഥാനമാണ് കേരളം എന്ന് പൊതുവെ വിലയിരുത്താറുണ്ട്. എന്നാല്‍ ഈ സാമാന്യ കാഴ്ചപ്പാടിനപ്പുറത്ത് വലിയ പ്രയാസങ്ങളനുഭവിക്കുന്ന നിരവധി പിന്നോക്ക പ്രദേശങ്ങളും കുടുംബങ്ങളും വ്യക്തികളും നമുക്ക് ചുറ്റിലുമുണ്ടെന് അനുഭവങ്ങള്‍ തെളിയിക്കുന്നു. തീരദേശങ്ങള്‍, ചേരിപ്രദേശങ്ങള്‍ മലയോര തോട്ടം തൊഴിലാളി മേഖലകള്‍, പുറംപോക്ക് ഭൂമികളില്‍ കൂരകെട്ടി താമസിക്കുന്നവര്‍, റയില്‍വേ കോളനികള്‍, ലക്ഷംവീട് കോളനികള്‍, വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭൂമിയും തൊഴിലും നഷട്ടപ്പെട്ടവര്‍ തുടങ്ങിയ നിരവധി പ്രദേശങ്ങളും ജനവിഭാഗങ്ങളും കേരളത്തിലുണ്ട് അടിസ്ഥാന ജീവിതാവശ്യങ്ങളായ സുസ്ഥിര തെഴില്‍, സുരക്ഷിത ഭവനം, പരിസര ശുചിത്വം, വിദ്യാഭ്യാസ പുരോഗതി തുടങ്ങിയവ നിരോധിക്കപ്പെട്ടവയാണ് ഇത്തരത്തിലുള്ള പ്രദേശങ്ങള്‍.

മോശമായ സാമൂഹ്യ സാഹചര്യം മൂലം തലമുറകളോളം പിന്നോക്കാവസ്ഥയില്‍ കഴിയുന്ന ഇത്തരം പ്രദേശങ്ങളുടെ സാമൂഹ്യ സാംസ്‌കാരിക പുരോഗതിക്ക നിവാര്യമായ പദ്ധതികള്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ചിരിക്കുന്നു. കേരളത്തിലെ തെരെഞ്ഞെടുത്ത പിന്നോക്ക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ദീര്‍ഘകാല പദ്ധതികളാണ് ഫൗണ്ടേഷന്‍ ആസൂത്രണം ചെയ്യുന്നത്.ഈ പദ്ധതിയുടെ ആദ്യ ഘട്ടമായി കോഴിക്കോട് നഗരത്തോട് ചേര്‍ന്ന് കിടക്ക പിന്നോക്ക തീരദേശമായ വെളളയില്‍, വയനാട് ജില്ലയിലെ പൊഴുതന എന്നീ പ്രദേശങ്ങളില്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. ഓരോ പ്രദേശത്തും ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് സഹായം നല്‍കുന്ന കമ്മ്യൂണിറ്റി ആക്റ്റിവിറ്റി സെന്ററുകളും പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ 300 പിന്നോക്ക പ്രദേശങ്ങള്‍ തെരെഞ്ഞെടുത്ത് സുസ്ഥിര വികസനപതികള്‍ ആവിഷകരിക്കുന്നതിനാണ് ഫൗണ്ടേഷന്‍ ലക്ഷ്യം വെക്കുന്നത്.

Related Projects

Leave a Comment