കൗണ്‍സിലിംഗ് സെന്റെറുകള്‍

കേരളത്തിന്റെ മാനസികാരോഗ്യവും നിലവാരവും കൂടുതല്‍ ചികിത്സ ആവശ്യമുള്ള മേഖലയായി മാറി കൊണ്ടിരിക്കുന്നു. വൈവാഹിക ജീവിതത്തിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ വിവാഹ മോചനത്തിലേക്ക് നീളുന്ന ദാമ്പത്യങ്ങള്‍ , വ്യാപകമാവുന്ന വിവാഹ മോചന കേസുകള്‍, ഒത്തുരമയോടെ ജീവിക്കാന്‍ സാധിക്കാത്ത കുടുംബങ്ങള്‍, പരസ്പരം ശത്രുതയോടെ കഴിയുന്ന മാതാപിതാക്കളും കുട്ടികളും, കൗമാര ചാപല്യങ്ങളില്‍ പെട്ട് വഴി തെറ്റുന്ന മക്കള്‍, സംശയ രോഗം, കുട്ടികളോടുള്ള പീഡനങ്ങള്‍, വിവിധ പഠന വൈകല്യങ്ങള്‍ പേറുന്ന വിദ്യാര്‍ഥികള്‍
അതിവേഗം മാറുന്ന നാം സ്വന്തം ജീവിതത്തിലെ ആകസ്മിക കുരുക്കകളില്‍ അന്ധാളിച്ച് നില്‍ക്കുമ്പോള്‍ നിര്‍ദേശവും സഹായവും നല്‍കുന്നതിന് ശാസ്ത്രീയമായ സംവിധാനങ്ങള്‍അനിവാര്യമാണ് . ആശ്വാസ് എന്ന പേരില്‍ വിപുലമായ സംവിധാനത്തോടെ ഒരു കൗണ്‍സിലിങ്ങ് സെന്ററിനു പീപ്പീള്‍സ് ഫൗണ്ടേഷന്‍ തുടക്കം കുറിക്കും. പ്രീ മാരിറ്റല്‍ , പോസ്റ്റ് മാരിറ്റല്‍ , ഫാമിലി കൗണ്‍സിലിങ്ങ്, കൗമാര വിദ്യാര്‍ഥി കൗണ്‍സിലിങ്ങ്, കരിയര്‍ ഗൈഡന്‍സ്, എഡ്യൂകേഷന്‍ ഗൈഡന്‍സ്, തര്‍ക്ക പരിഹാര വേദി, കുട്ടികളുടെ പഠന വൈകല്യങ്ങള്‍ക്കുള്ളപരിഹാരങ്ങള്‍ തുടങ്ങിയ സേവങ്ങള്‍ ആശ്വാസ് സെന്ററുകളില്‍ ലഭ്യമാവും.

Related Projects

Leave a Comment