പീപ്പിള്‍സ് ഹോം

മഴ കൊണ്ട് മരവിച്ചൊരു രാത്രിയില്‍
ഉമ്മമടിയില്‍ തലവെച്ച് കുഞ്ഞ് ചോദിച്ചൊരു ചോദ്യംണ്ട്
കാലത്ത്ചിലച്ച് ചിരിച്ച കിളികള്‍ ഇപ്പോള്‍ കൂട്ടിനുള്ളില്‍ 
തണുത്ത് വിറയ്ക്കുകായിരിക്കില്ലേ മഴയും വെയിലും
തണുപ്പും മാറാന്‍ പടച്ചവന്‍ അവറ്റകള്‍ക്ക് കഴിവു
നല്‍കിയിട്ടുണ്ടെന്ന് ഉമ്മ പറഞ്ഞു…..
എന്നാല്‍, ഈ നേരം മഴയേറ്റ് ഉറങ്ങാന്‍ പോലുമാവത്ത
മനുഷ്യരെ കുറിച്ച് ഓര്‍ത്ത് നോക്കൂ….
മഴയും കാറ്റും തണുപ്പും താങ്ങാന്‍ കഴിവില്ലാത്ത 
അവരെ ആരാണ് മോനെ സംരക്ഷിക്കുക
ഉമ്മയുടെ വാത്സല്യത്തിലേക്ക് ചേര്‍ന്നുറങ്ങിയ
ആ കുഞ്ഞിന്റെ കാതില്ഉമ്മ മന്ത്രിച്ചത് നമ്മളോടാണ്
അവരെ സംരക്ഷിക്കേണ്ടത് നമ്മള്‍ തന്നെയാണ്

ആകാശം മാത്രം മേല്‍ ക്കൂരയയ അനവധിപേര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. കാറ്റും വെയിലും മഴയും മഞ്ഞുമേറ്റ് നരച്ചു പോയ ജീവിതം കണക്കെ അവര്‍ നമുക്ക് ചുറ്റും നിരാലംബരായുണ്ട്. ഇല്ല വല്ലായ്മകളില്‍ വഴിമുട്ടിയ ആ നിസ്സഹരായവര്‍ക്ക് നമ്മുടെ സ്‌നേഹത്തിന്റെയും കരുതലിന്റെയും സമ്മാനമാണ് People’s Home

ഏഴര ലക്ഷം ഭൂരഹിതരുണ്ട് നമ്മുടെ സംസ്ഥാനത്തെന്ന് കണക്കുകള്‍ പറയുന്നു. മൂന്നര ലക്ഷം പേര്‍ ഭവന രഹിതരുമാണ്. നഗരങ്ങളുടെ അഴുക്ക്ചാലായിത്തീര്‍ന്ന ചേരികളിലും, പട്ടിണി കൂടുകെട്ടിയ കടലോരങ്ങളിലും കോളനികളിലും കുത്തിനിറച്ച കുടിലുകളില്‍ അവര്‍ ജീവിതം സഹിച്ച് തീര്‍ ക്കുമ്പോള്‍ സുന്ദരമായ വീടുകളില്‍ സമാധാനത്തോടെ നമുക്ക് കിടന്നുറങ്ങാനവുന്നതെങ്ങിനെ ?

അവരില്‍ അര്‍ഹരായ 1500 പേര്‍ക്ക് സ്വന്തമായി കിടപ്പാടമൊരുക്കാനുള്ള വിശാലമായ പദ്ധതിയണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഒരുക്കുന്നത്. അത്രമേല്‍ എളുപ്പമല്ലാത്ത ഈ സ്വപ്നം നമ്മള്‍ അണിചേരുമ്പോള്‍ സാധ്യമാകുമെന്ന് പലവട്ടം തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒരാളുടെ ശാന്തമായ നിശ്വാസത്തിന് നമ്മള്‍ കാരണമായിത്തീരുമ്പോള്‍ ഈ ലോകത്തിലെ ഏറ്റവും വലിയ വിജയികളായിത്തീര്‍ന്ന നാം. കീറച്ചാക്ക് പുതച്ച കുടിലുകളിള്‍ക്ക് പകരം സംധാന പൂര്‍ണമായ ഭവനങ്ങള്‍ ഉയരുമ്പോള്‍നാം നമ്മുടെ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നു. ഈ മഹാസംരംഭത്തില്‍ നിങ്ങളുണ്ടാവുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. കാരണം പടച്ച തമ്പുരാന്‍ ഏല്‍ പ്പിച്ച ബാധ്യതയാണത്.

Related Projects

Leave a Comment