ജനങ്ങളിട്ട അടിത്തറ

സാമൂഹ്യ സേവന സംരംഭങ്ങള്‍ക്ക് കൃത്യമായ ദിശാബോധവുംമര്‍ഗരേഖയും കര്‍മ പദ്ധതിയും നിര്‍ണയിക്കുന്നതിന് കോഴിക്കോട് ആസ്ഥാനമായി 2013ല്‍ആരംഭിച്ച സാമൂഹ്യ സേവന പ്രസ്ഥാനമാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍. വിവിധസേവന മേഖലകള്‍ കണ്ടെത്താനും അര്‍ഹരായവരിലേക്ക്  സഹായങ്ങള്‍ എത്തിച്ചേരുന്നുവെന്ന് ഉറപ്പ് വരുത്താനും ചുരുങ്ങിയ കാലം കൊണ്ട് ഫൗണ്ടേഷന് സാധിച്ചിട്ടുണ്ട്. സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും ശാസ്ത്രീയ സംവിധാനങ്ങളും ഫൗണ്ടേഷന്റെ പ്രത്യേകതയാണ്. വിവിധ മേഖലകളില്‍ കഴിവുള്ള വ്യക്തിത്വങ്ങളുടെ പിന്തുണയും സഹകരണവുമാണ് ഫൗണ്ടേഷന്റെ പ്രവര്‍ത്തങ്ങളെ കൂടുതല്‍ തെളിമയുള്ളതാക്കുന്നത്. ഇവിടെ സമര്‍പ്പിക്കുന്ന പദ്ധതികള്‍ നിങ്ങള്‍ക്കും വലിയ അവസരമാണ് തുറന്ന് തരുന്നത്. പ്രതീക്ഷയുടെ പൊന്‍ വെളിച്ചം പരത്തി ഓരോ മനുഷ്യ മുഖത്തും പരന്നൊഴുകുന്ന പുഞ്ചിരി, ഹൃദയം തൊട്ടുള്ള പ്രാര്‍ത്ഥന….. സ്വര്‍ഗത്തോളമെത്തുന്ന ആ മഹാ സല്‍കര്‍മമായിരിക്കും നമ്മുടെ നിത്യ കരുത്ത്. പീപ്പിള്‍സ് ഫൗണ്ടേഷന്‍ പദ്ധതികളില്‍ താങ്കളുടെ ഉദാരമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. പ്രപഞ്ച നാഥന്‍ അനുഗ്രഹിക്കട്ടെ.

Related Projects

Leave a Comment