ഡി അഡിക്ഷന്‍ ഹോസ്പിറ്റല്‍

കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ ദുരന്തമാണ് മദ്യവും മയക്കുമരുന്നും. ഇതു മൂലം ജീവിതം തകര്‍ന്നടിയുന്ന ലക്ഷങ്ങളെ ജീവിതക്കരയിലേക്ക് അടുപ്പിക്കാനുള്ള പീപ്പിള്‍സ് ഫൗണ്ടേഷന്റെ മഹത് പദ്ധതിയാണ് ഡി അഡിക്ഷന്‍ ഹോസ്പിറ്റല്‍. ലഹരികള്‍ക്കടിമപ്പെട്ട വ്യക്തികളെ ജീവിതത്തിലേക്ക് തിരിച്ച്കൊണ്ട് വരുന്നതിന് പീപ്പിള്‍സ് ഫൗണ്ടേഷന്റെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്ആയIRWവിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ താല്‍ക്കാലിക സംവിധാനങ്ങളില്‍ നടത്തി വരുന്ന 21 ദിവസത്തെ സഹവാസ ക്യാമ്പുകള്‍ വലിയ ഫലങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. തകര്‍ച്ചയുടെ വക്കിലായിരുന്ന നിരവധി കുടുംബങ്ങള്‍ക്കും വ്യക്തികള്‍ ക്കും ആശ്വാസവും കരുത്തും നല്‍കാന്‍ അത്തരം ക്യാമ്പുകളിലൂടെ സാധിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനത്തിന്റെ അനിവാര്യമായ പുരോഗതി എന്ന നിലയിലും വര്‍ധിച്ചു വരുന്ന സാമൂഹിക ആവശ്യമെന്ന നിലയിലും വിപുലമായ സൗകര്യങ്ങളൊടെ ഒരു ഡി അഡിക്ഷന്‍ ഹോസ്പിറ്റല്‍ ആരംഭിക്കന്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ തീരുമാനിച്ചിരിക്കുന്നു. ആധുനിക ചികിത്സ രീതികള്‍, ധാര്‍മിക ശീലങ്ങളുടെ പരിശീലനം. വിവിധ തെറാപ്പികള്‍, ശാരീരിക മാനസിക ഉല്ലാസങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഗ്രൂപ്പ് വര്‍ക്കുകള്‍ , ഗെയിമുകള്‍ , സ്‌കില്‍ ഡെവലപ്‌മെന്റ് പരിപാടികള്‍, കാര്‍ഷിക വൃത്തി, തൊഴില്‍ പരിശീലനം തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഉള്‍ചേര്‍ന്ന ചികിത്സ രീതി ഫൗണ്ടേഷന്‍ വികസിപ്പിച്ചിട്ടുണ്ട്. സ്ഥിരം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു അനുബന്ധ സ്റ്റാഫുകള്‍ എന്നിവരുള്‍പ്പെടുന്ന സ്ഥിരം ജീവനക്കാരൂടെ സേവനം ലഭ്യമാവും. 5 ഏക്കര്‍ ഭുമിയും 20,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണവുള്ള കെട്ടിടവുമാണ് പദ്ധതിക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍. പ്രാഥമികമായ ചികിത്സ, കൗണ്‍സിലിംഗ് തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രൈമറി ഡി അഡിക്ഷന്‍ സെന്ററുകള്‍ വിവിധ ജില്ലകളില്‍ ആരംഭിക്കും

Related Projects

Leave a Comment