പീപ്പിള്‍സ് ഹോം – പദ്ധതികള്‍

പങ്കാളിത്ത പദ്ധതി

കേരളത്തിന്റെ സമൂഹ്യ സേവന ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിക്കുന്ന People’s Home പദ്ധതി പങ്കാളിത്ത വികസനത്തിന്റെ മികച്ച മാതൃകയാണ്.സാധാരണക്കാര്‍ പോലും കടക്കെണിയില്‍ പെടുന്ന അവശ്യ മേഖലയാണ് ഭവന നിര്‍മാണ രംഗം

സ്വന്തമായ ഭവനം എന്ന പാവപ്പെട്ടവരുടെ സ്വപ്നം യാഥാര്‍ഥ്യമാവുന്നതിന് വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള സാമ്പത്തിക – മനുഷ്യ വിഭവങ്ങള്‍ അനിവാര്യമാണ്. സമൂഹത്തിലെ വിവിധ മേഖലകളിലെ സേവന സംരംഭങ്ങള്‍, സകാത്ത് സംവിധാനങ്ങള്‍, കോര്‍പറേറ്റുകള്‍തുടങ്ങിയ സാമ്പത്തിക ഉറവിടങ്ങളും, പൊതുജനങ്ങള്‍,യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, തുടങ്ങിയ വിവിധ മേഖലയിലെ മനുഷ്യ വിഭവങ്ങളും ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സുപ്രധാന ഭവന പദ്ധതികള്‍ താഴെ.

കനിവിന്റെമേല്‍ക്കൂര

ദരിദ്ര കുടുംബങ്ങള്‍, വിധവകള്‍, അനാഥര്‍, മാരക രോഗങ്ങളുടെ ചികിത്‌സക്കുവേണ്ടി വീടും കിടപ്പാടവുമടക്കംനഷ്ടപ്പെട്ടവര്‍,തൊഴില്‍ നഷ്ടം സംഭവിച്ച് ദരിദ്രരായവര്‍, കടക്കെണിയില്‍ പെട്ട് വലയുന്നവര്‍, പ്രവാസ ജീവിതം അവസാനിപ്പിച്ച് വെറും കൈയോടെ മടങ്ങിയവര്‍ തുടങ്ങിയ സമൂഹത്തിലെ വിവിധ മേഖലകളില്‍ കഷ്ടപ്പെടുന്നവര്‍ക്ക് അടിസ്ഥാന ജീവിതാവശ്യം എന്ന നിലയില്‍വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയാണ് “കനിവിന്റെ മേല്‍ക്കൂര”.500 സ്‌ക്വയര്‍ ഫീറ്റ് അളവും 550000 രൂപ ചിലവും പ്രതിക്ഷിക്കുന്ന ഭവനങ്ങള്‍ ആണ്നിര്‍മിക്കുക. കുടുംബത്തിലെവ്യക്തികളുടെ എണ്ണത്തിനനുസരിച്ച് അളവില്‍ മാറ്റം വരും. ആകെ ചിലവിന്റെ പരമാവധി 70% പീപ്പിള്‍സ് ഫൗണ്ടേഷന്‍ വഹിക്കും.

പിന്നോക്ക കോളനികളുടെ നവീകരണം

നഗരങ്ങളോട് ചേര്‍ന്ന ചേരി പ്രദേശങ്ങള്‍, ലക്ഷം വീട് കോളനികള്‍, മറ്റു പിന്നാക്ക കോളനികള്‍ തുടങ്ങിയവയിലെ വീടുകളുടെ നവീകരണ പദ്ധതികള്‍ ആവിഷ്‌കരിക്കും. സര്‍ക്കാര്‍ പദ്ധതികളുടെസഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുക.

ഭവന നിര്‍മാണ പൂര്‍ത്തീകരണം

ഭവന നിര്‍മാണം ആരംഭിച്ച് സാമ്പത്തിക പരാധീനത കാരണം അവ പൂര്‍ത്തികരിക്കാന്‍ സാധിക്കത്ത ദരിദ്ര കുടുംബങ്ങളുടെ ഭവന നിര്‍മാണ പൂര്‍ത്തികരണത്തിന് സാമ്പത്തിക സഹായം നല്‍കും.

പഴയ വീടുകളുടെനവീകരണം, റിപ്പയര്‍

ദരിദ്ര കുടുംബങ്ങളുടെ വീടുകളുടെ റിപ്പയര്‍ / അറ്റകുറ്റപണികള്‍ നടത്തി താമസയോഗ്യമാക്കുന്നതിനും അനിവാര്യമായ നവീകരണങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കും

ടോയ്‌ലറ്റ് നിര്‍മ്മാണം

ടോയ്‌ലറ്റുകള്‍ ഇല്ലാത്ത വീടുകള്‍ക്ക് അവ നിര്‍മ്മിക്കുന്നതിനുള്ളസഹായം നല്‍കും. പിന്നാക്ക കോളനികള്‍ , തീരദേശങ്ങള്‍, മലയോര – തോട്ടം തൊഴിലാളി മേഖലകള്‍ തുടങ്ങിയ പ്രാദേശങ്ങളില്‍ ഈ പദ്ധതിക്ക് കൂടുതല്‍ പരിഗണന നല്‍കും.

Related Projects

Leave a Comment