പ്രൊജക്ട് 2016-2019

കേരള സമൂഹത്തില്‍ ക്രിയാത്മക മാറ്റങ്ങള്‍ ലക്ഷ്യമാക്കി പ്രവര്‍ത്തനമാരംഭിച്ച സേവന സംരഭമാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍. സുസ്ഥിര പുരോഗതി ലക്ഷ്യമാക്കി,കഴിവുകളേയും അവസരങ്ങളേയും ഉപയോഗപ്പെടുത്തുന്നതിന് വ്യക്തികളേയും സമൂഹത്തേയും സജ്ജമാക്കുന്നതിന് വിവിധ പദ്ധതികളാണ് ഫൗണ്ടേഷന്‍ ആവിഷ്‌കരിക്കുന്നത്‌.
ഭവന നിര്‍മാണ പദ്ധതി, ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, തൊഴില്‍ പരിശീലനങ്ങള്‍, സ്വയം തൊഴില്‍ പദ്ധതികള്‍,ചികിത്സ സഹായങ്ങള്‍, ഡി അഡിക്ഷന്‍ സെന്റര്‍, മെഡിക്കല്‍ എയ്ഡ് സെന്റര്‍, കൗണ്‍സിലിംഗ് സെന്റര്‍, രക്തദാന ഫോറം ,പബ്ലിക് സര്‍വ്വീസ് ഗൈഡന്‍സ് സെന്റെര്‍, കമ്മ്യൂണിറ്റിഎംപവര്‍മെന്റ് പ്രോജക്റ്റ്‌, കുടിവെള്ള പദ്ധതി, നട്ടെല്ലിനു ക്ഷതമേറ്റ രോഗികള്‍ ക്കുള്ള പരിചരണ യൂണിറ്റുകള്‍ ,പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് യൂണിറ്റുകള്‍, സോഷ്യല്‍ വര്‍ക്കേഴ്‌സ് ഡവലപ്‌മെന്റ് പ്രോഗ്രാം ,മൈക്രോ ഫിനാന്‍സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ,ബഡ്‌സ് സ്‌കൂള്‍, നീതി മെഡിക്കല്‍ സ്റ്റോര്‍ ,സോഷ്യല്‍ വര്‍ക്ക് ബുള്ളറ്റിന്‍ തുടങ്ങിയ ബഹുമുഖ പദ്ധതികളാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ലക്ഷ്യമാക്കുന്നത്.

ഈ പദ്ധതികള്‍ യാഥാര്‍ത്യമാവുമ്പോള്‍ കേരളീയ പൊതു സമൂഹത്തില്‍ അവഗണിക്കപ്പെട്ടു പോന്ന വലിയൊരു വിഭാഗത്തെ മുന്‍ നിരയിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ കഴിഴുന്ന വലിയ ഉത്തരവാദിത്തമാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നത്. തോളോട് തോള്‍ ചേര്‍ന്ന് കൈയോട് കൈ കോര്‍ത്ത് ഈ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന അഭ്യര്‍ത്ഥന യാണ് മനുഷ്യ സ്‌നേഹികളുടേയും ഉദാരമതികളുടേയും മുന്നില്‍ ഫൗണ്ടേഷന്‍ സമര്‍പ്പിക്കുന്നത്.

Related Projects

Leave a Comment