മെഡിക്കല്‍ എയ്ഡ്

സമൂഹത്തിലെ എല്ലാവര്‍ക്കും അനിവാര്യമായ മേഖലയാണ് ചികിത്സ രംഗം. കാന്‍സര്‍, പക്ഷാഘാതം, കിഡ്‌നി രോഗം, ഹൃദ്രോഗം തുടങ്ങിയവിവിധ മാരക രോഗങ്ങള്‍ക്കടിപ്പെടുന്നവരുടെഎണ്ണം ഭയപ്പെടുന്ന വിധം വര്‍ധിക്കുക്കയാണ്. ഭീമമായ ചികിത്സാ ചിലവില്‍ പെട്ട് സമ്പന്നര്‍ വരെ പ്രായസപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. അനിവാര്യമായ ചികിത്സ ലഭ്യമാവാതെ ദുരിതത്തില്‍ കഴിയുന്ന പതിനായിരങ്ങള്‍ നമ്മുടെ ചുറ്റിലും ഉണ്ട്. സധാരണക്കാരന് ഭാരമായിത്തീര്‍ന്ന ചികിത്സ രംഗത്ത് ഒരു താങ്ങാവുന്നതിനുള്ള വലിയ പരിശ്രമമാണ് മെഡിക്കല്‍ എയ്ഡ് സെന്റര്‍.

രോഗ ചികിത്സ രംഗത്തും അനുബന്ധ മേഖലകളിലും സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും കുറഞ്ഞ ചിലവില്‍ ചികിത്സ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് വൈവിധ്യാമര്‍ന്ന പദ്ധതികള്‍ ഉള്‍കൊള്ളുന്നതണ് മെഡിക്കല്‍ എയ്ഡ് സെന്റര്‍.രോഗ നിര്‍ണയത്തിനു (Medical Diagnosis) അത്യാധുനിക സൗകര്യങ്ങളോടെലബോറട്ടറി (Diagnostic centre), നീതി മെഡിക്കല്‍ സ്റ്റോര്‍ മാതൃകയില്‍ മെഡിക്കല്‍ ഷോപ്പ്, കൗണ്‍സിലിങ്ങ് സെന്റര്‍, ഫിസിയോ തെറാപ്പി സെന്റര്‍, വിവിധ മേഖലകളിലെ Specialised ഡോക്ടര്‍മാരുടെConsultation സൗകര്യം. ജന്മാനാ മാനസിക വൈകല്യമുള്ള കുട്ടികളുടെപഠനത്തിന് ബഡ്‌സ് സ്‌കൂള്‍, വിപുലമായ സൗകര്യങ്ങാളോടെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് യൂണിറ്റ്, രോഗികള്‍ക്ക് ആംബുലന്‍സ് സൗകര്യം, നട്ടെല്ല് തകര്‍ന്ന രോഗികള്‍ക്ക് പ്രത്യേകമായ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് യൂണിറ്റ് എന്നിവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. മലപ്പുറം ജില്ലയിലെ തിരൂരിലാണ് ആദ്യത്തെമെഡിക്കല്‍ എയ്ഡ് സെന്റര്‍ ആരംഭിക്കുന്നത്.

Related Projects

Leave a Comment