വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്

വിദ്യാഭ്യാസമുള്ള തലമുറയാണ് രാഷ്ട്രത്തിന്റെയും സമുദായത്തിന്റെയും ശക്തി. വിദ്യാഭ്യാസ രംഗത്ത് കേരളീയ സമൂഹത്തിന്റെ ഉന്നതി ലക്ഷ്യം വെച്ചുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ നടപ്പിലാക്കുന്നത് .സമൂഹത്തിന്‍ ആവശ്യമുള്ള മേഖലയില്‍ മൂല്യബോധമുള്ള വ്യക്തികളെ വളര്‍ത്തിയെടുക്കുക, തെരെഞ്ഞെടുത്ത മേഖലയില്‍ അക്കാദമിക മികവുള്ള, സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനത്തിന് സഹായം നല്‍കുക,രാജ്യത്തെ ഉന്നത കലാലയങ്ങളിലേക്കും തൊഴില്‍ മേഖലകളിലേക്കും എത്തിപ്പെടുന്നതിന് പ്രത്യേക പരിശീലനവും സ്‌കോളര്‍ഷിപ്പും അനുവദിക്കുക, ദരിദ്രകുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹ്രസ്വകാല തൊഴില്‍ പരിശീലന കോഴ്‌സുകള്‍ക്ക് സഹായം നല്‍കുക, ചെറുപ്രായത്തില്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തി ഉന്നത കോഴ്‌സുകളിലേക്കും തൊഴില്‍ മേഖലകളിലേക്കും എത്തിക്കുന്നതിന് ദീര്‍ഘകാല പദ്ധതി ആവിഷ്‌ക്കരിക്കുക തുടങ്ങിയവയാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പികളുടെ ലക്ഷ്യം.

  • Media studies, Management studies, Social Science Studies, Legal Studies എന്നീ മേഖലകളിലെ റെഗുലര്‍ കോഴ്‌സുകള്‍
  • സിവില്‍ സര്‍വ്വീസ്, U G C ( NET _ JR F) ഇന്ത്യന്‍ എക്കണോമിക്‌സ് സര്‍വ്വീസ്, ഇന്ത്യന്‍ എഞ്ചിനീയറിങ് സര്‍വീസ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ്. ഇന്ത്യന്‍ ലീഗല്‍ സര്‍വ്വീസ് തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള സര്‍വ്വീസുകളിലേക്കും IIM , IIT, AISER, IIS, IIM,NIT, AIIMS, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികള്‍ തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലേക്കും എത്തിപ്പെടുന്നതിനുള്ള ഓറിയന്റെഷനും പ്രവേശന പരീക്ഷ പരിശീലനവും.
  • രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലും ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലും പഠിക്കുന്ന ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്‌
  • ദരിദ്ര കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹ്രസ്വകാല തൊഴില്‍ പരിശീലന കോഴ്‌സുകള്‍ക്ക് സ്കോളര്‍ഷിപ്പ്‌.
  • തീര്‍ത്തും നിരാലംബരായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനം വഴിമുട്ടുന്ന അവസരത്തില്‍ പ്രത്യേക സഹായം
  • പിന്നോക്ക മേഖലകളിലേയും ദരിദ്ര മേഖലകളിലേയും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വര്‍ഷാരംഭത്തില്‍ പഠനകിറ്റുകള്‍
Related Projects

Leave a Comment