പീപ്പിള്‍സ് ഫൗണ്ടേഷന്‍ പാലിയേറ്റീവ് കെയര്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ചു

Author picture

പീപ്പിള്‍സ് ഫൗണ്ടേഷന് കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ കണ്‍സോര്‍ഷ്യത്തിന് തുടക്കമായി. ആലുവ ഹിറ ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന തല പാലിയേറ്റീവ് കെയര്‍ ശില്‍പശാലയിലാണ് കണ്‍സോര്‍ഷ്യം രൂപീകരിച്ചത്. ശില്‍പശാല പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജോ.സെക്രട്ടറി അബ്ദുല്ലത്തീഫ് മാറഞ്ചേരി ഉദ്ഘാടനം ചെയ്തു. എക്‌സി ഡയറക്ടര്‍ ഷമീല്‍ സജ്ജാദ് അധ്യക്ഷത വഹിച്ചു.

കേരളത്തിലെ പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങള്‍ എന്ന വിഷയത്തില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ട്രസ്റ്റി കെ.കെ. ബഷീര്‍, പാലിയേറ്റീവ് കെയര്‍ രംഗത്തെ ആധുനിക വത്കരണം എന്ന വിഷയത്തില്‍ ഡോ. അതുല്‍ ജോസഫ്, സര്‍ക്കാര്‍ പാലിയേറ്റീവ് കെയര്‍ ഗ്രിഡ് എന്ന വിഷയത്തില്‍ ഡോ. മാത്യൂസ് നുമ്പേലി എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രോജക്ട് ഡയറക്ടര്‍ കെ. അബ്ദുല്‍ റഹീം സ്വാഗതം പറഞ്ഞു. സി. എം ശരീഫ്, ഫവാസ് ടി.ജെ, താജുദ്ദീന്‍ ആലുവ എന്നിവര്‍ നേതൃത്വം നല്‍കി.

Updates

People’s Village dedicated to the beneficiaries

Updates

Career Guidance Program