പീപ്പിള്‍സ് ഫൌണ്ടേഷന്‍ സ്കോളര്‍ഷിപ്പ്‌ – നിര്‍ദേശങ്ങള്‍

 1. അക്കാദമിക നിലവാരം പുലര്‍ത്തുന്നവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്കാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍ സ്കോളര്‍ഷിപ്പ്‌ അനുവദിക്കുക.
 2. സിവില്‍ സര്‍വീസ് ഒഴികെയുള്ള മത്സര പരീക്ഷ പരിശീലനത്തിനു വിദ്യാര്‍ഥികള്‍ സ്വയം പരിശീലന കേന്ദ്രങ്ങള്‍  കണ്ടെത്തേണ്ടതാണ്. സിവില്‍ സര്‍വീസ് സ്കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ദല്‍ഹിയിലായിരിക്കും പരിശീലനം. പരിശീലന കേന്ദ്രം വിദ്യാര്‍ഥികള്‍ക്ക് സ്വയം തെരഞ്ഞെടുക്കാം. താമസം, ഭക്ഷണം, മറ്റു സൗകര്യങ്ങള്‍ തുടങ്ങിയവ പീപ്പിള്‍സ് ഫൌണ്ടേഷന്‍ ഒരുക്കുന്ന സംവിധാനത്തില്‍ നിര്‍വഹിക്കണം. മറ്റു മത്സര പരീക്ഷ പരിശീലനങ്ങള്‍ക്ക് കേരളത്തിന്‌ പുറത്തുള്ള കേന്ദ്രങ്ങളും തെരഞ്ഞെടുക്കാവുന്നതാണ്.
 3. മത്സര പരീക്ഷ പരിശീലന കോഴ്സുകളില്‍ നിലവില്‍  സൂചിപ്പിക്കാത്ത ഉന്നത കലാലയങ്ങളിലെക്കോ തൊഴിലിലേക്കോ ഉള്ള സമാന സ്വഭാവമുള്ള പരിശീലന കോഴ്സുകള്‍ക്കും അപേക്ഷിക്കാം.
 4. നിലവില്‍ അഡ്മിഷന്‍ പൂര്‍ത്തിയാക്കിയവര്‍ / അഡ്മിഷന്‍ മെമ്മോ ലഭിച്ചവര്‍ ആണ് റെഗുലര്‍ കോഴ്സുകളിലേക്ക് അപേക്ഷ അയക്കേണ്ടത്.രണ്ടാം വര്‍ഷ കോഴ്സുകാര്‍ക്കും അപേക്ഷിക്കാം.
 5. ലീഗല്‍ സ്റ്റഡീസ്, മീഡിയ സ്റ്റഡീസ് കോഴ്സുകളില്‍ നിലവില്‍ സൂചിപ്പിച്ച കോഴ്സുകള്‍ക്ക് പുറമേ സമാന സ്വഭാവമുള്ള കോഴ്സുകള്‍ ഉണ്ടെങ്കില്‍ അതിലേക്ക് അപേക്ഷിക്കാവുന്നതാണ്.
 6. ഹ്രസ്വകാല തൊഴില്‍ പരിശീലന കോഴ്സുകളുടെ കാലാവധി ഒരുമാസം മുതല്‍ രണ്ട് വര്‍ഷം വരെയാണ്. (ITC/ITI കോഴ്സുകളാണ് രണ്ട് വര്‍ഷ കാലാവധിയില്‍ പരിഗണിക്കുക.)മറ്റുള്ള കോഴ്സുകളുടെ കാലാവധി പരമാവധി ഒരു വര്‍ഷമോ അതിനു താഴയോ ആയിരിക്കണം.
 7. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഹ്രസ്വകാല തൊഴില്‍ പരിശീലന കോഴ്സുകള്‍ക്കുള്ള സ്കോളര്‍ഷിപ്പ് അനുവദിക്കുക.  
 8. ഓണ്‍ലൈന്‍ അപേക്ഷയുടെ ഒരുകോപി നിങ്ങളുടെ ഇ മെയിലിലും ലഭിക്കും. സിവില്‍ സര്‍വീസ് ഒഴികെയുള്ള കോഴ്സുകളുടെ  അപേക്ഷയുടെ പ്രിന്‍റ്ഔട്ട്‌ എടുത്ത് സ്ഥാപന അധികാരിയുടെ ഒപ്പും സീലും അപേക്ഷയിലെ നിര്‍ദിഷ്ട ഭാഗങ്ങളില്‍ വാങ്ങി ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക ഘടകത്തില്‍ സമര്‍പ്പിക്കണം.നേരിട്ട് സ്കോളര്‍ഷിപ്പ്‌ ഓഫീസിലേക്ക് അയക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല.
 9. മത്സര പരീക്ഷ പരിശീലന കോഴ്സിനു സ്ഥാപന അധികാരിയുടെ ഒപ്പും സീലും ആവശ്യമില്ല.
 10. Aptitude Test, Interview, Group Discussion എന്നിവ മുഖേനയാണ് സിവില്‍ സര്‍വീസ് പരിശീലന സ്കോളര്‍ഷിപ്പിനു വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുക.
 11. അപേക്ഷയോടൊപ്പം സ്ഥാപനങ്ങളുടെ ഫീസ്‌ വിശദാംശങ്ങളുടെ രേഖയും സമര്‍പ്പിക്കണം.
 12. അപേക്ഷയിലെ ആവശ്യമായ മുഴുവന്‍ മേഖലകളും കൃത്യമായി പൂരിപ്പിക്കണം. തെറ്റായതോ ക്രിത്യമല്ലാത്തതോ ആയ അപേക്ഷ നിരസിക്കപ്പെടും.